മൂവ്മെന്റ് ചാർട്ടർ
മൂവ്മെന്റ് ചാർട്ടർ വിക്കിമീഡിയ പ്രസ്ഥാനത്തിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കുമുള്ള റോളുകളും ഉത്തരവാദിത്തങ്ങളും നിർവ്വചിക്കുന്ന ഒരു പ്രമാണമായിരിക്കും; പ്രസ്ഥാന ഭരണത്തിനായി ഒരു പുതിയ ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെ. മൂവ്മെന്റ് ചാർട്ടർ ഒരു മൂവ്മെന്റ് സ്ട്രാറ്റജി മുൻഗണനയാണ്. [1] ഇത് സ്വീകരിക്കുന്നതിന് വിശാലമായ അംഗീകാര (റാറ്റിഫിക്കേഷൻ) പ്രക്രിയ പ്രതീക്ഷിക്കുന്നു.
“ | സ്ട്രാറ്റജി ശുപാർശകൾ അനുസരിച്ച്,[2] മൂവ്മെന്റ് ചാർട്ടർ ഇനിപ്പറയുന്നവയെല്ലാം ചെയ്യും:
|
” |
പ്രസ്ഥാന സംഘടനകൾ ചാർട്ടറിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആഗോള കൗൺസിലിന്റെ ഉത്തരവാദിത്തമായിരിക്കും.
പ്രക്രിയ
ഈ പ്രക്രിയ ഓൺ-വിക്കിയിൽ സമവായം ലഭിക്കാത്ത ഒരു നിർദ്ദേശമാണ്. ദയവായി സംവാദം പേജ് ചർച്ച കാണുക.
നിലവിലുള്ള സംഭാഷണങ്ങൾ അനുസരിച്ച്, പ്രസ്ഥാന ചാർട്ടറിന് 3 പ്രധാന ഘട്ടങ്ങൾ ഉണ്ടായിരിക്കും:
- ചാർട്ടറിൽ പ്രവർത്തിക്കാൻ ആളുകളെ നിർവ്വചിക്കുക (ഡ്രാഫ്റ്റിംഗ് ഗ്രൂപ്പ്)
- ചാർട്ടറിന്റെ ഉള്ളടക്കം നിർവചിക്കുകയും വികസിപ്പിക്കുകയും ചെയ്യുക (ചാർട്ടർ ഉള്ളടക്കം)
- സമവായം ഉണ്ടാക്കുന്നതിനും (consensus-building) അംഗീകരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ നിർവചിക്കുക (അംഗീകരണം)
പ്രസ്ഥാനത്തിൽ നിന്നുള്ള സമർപ്പിതരായ ഒരു കൂട്ടം ആളുകളാണ് ചാർട്ടറിന്റെ വികസനം ഏറ്റെടുക്കുന്നത്. നിലവിലുള്ള പ്രസ്ഥാന ഘടനകളുടെ അവലോകനം, സമാന സംരംഭങ്ങളിൽ നിന്ന് പഠിക്കൽ, പ്രസക്തമായ പ്രസ്ഥാന തന്ത്ര ശുപാർശകളുടെ സംയോജനം എന്നിവ ഇതിൽ ഉൾപ്പെടും. ചാർട്ടറിന്റെ വികസനം സമുദായങ്ങൾ, സംഘടനകൾ, വിഷയ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച് നടക്കും.
ടൈംലൈൻ
മെയ് മുതൽ ജൂലൈ വരെ 2021 പിന്തുണാ സംവിധാനങ്ങളും ഡ്രാഫ്റ്റിംഗ് ഗ്രൂപ്പും സജ്ജീകരിക്കുന്നു |
2021 ഓഗസ്റ്റ് മുതൽ 2022 ജനുവരി വരെ കമ്മ്യൂണിറ്റികളുമായി കൂടിയാലോചിച്ച് ചാർട്ടർ ഉള്ളടക്കം തയ്യാറാക്കൽ |
ജനുവരി മുതൽ മാർച്ച് വരെ 2022 മൂവ്മെന്റ് ചാർട്ടറിനായുള്ള അംഗീകാര പ്രക്രിയ |
മാർച്ച് മുതൽ ഏപ്രിൽ വരെ 2022 ഗ്ലോബൽ കൗൺസിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ |
ഏപ്രിൽ മുതൽ ജൂൺ വരെ 2022 ഗ്ലോബൽ കൗൺസിലിന്റെ പൊതുവായ സജ്ജീകരണവും തിരഞ്ഞെടുക്കൽ പ്രക്രിയയും |
കൂടുതൽ വായന
സമീപകാല അല്ലെങ്കിൽ നിലവിലുള്ള ചർച്ചകൾ:
- വിക്കിമീഡിയ ഫൗണ്ടേഷന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിർദ്ദേശം
- 27 ജൂൺ ആഗോള സംഭാഷണങ്ങളുടെ സംഗ്രഹം
- 12-13 ജൂൺ ആഗോള സംഭാഷണങ്ങളുടെ റിപ്പോർട്ട്
കഴിഞ്ഞ സംഭവങ്ങളും ചർച്ചകളും:
- 31 മേയ് ഡിസൈൻ സംഭാഷണത്തിന്റെ സംഗ്രഹം
- മൂവ്മെന്റ് റോളുകൾ പദ്ധതി: ചാർട്ടർ
- റോളുകളും ഉത്തരവാദിത്തങ്ങളും ശുപാർശകൾ: തന്ത്രം ആവർത്തനത്തിലെ രംഗം 2 - പ്രസ്ഥാന ചാർട്ടർ ആശയത്തിന്റെ മുൻ അവലോകനം
- റോളുകളും ഉത്തരവാദിത്തങ്ങളും ശുപാർശകൾ 4&5 സ്ട്രാറ്റജി ആവർത്തനത്തിൽ 2 & ഒരു മൂവ്മെന്റ്ചാർട്ടർ അവതരിപ്പിക്കുന്നതിനുള്ള സ്ട്രാറ്റജി നിർദ്ദേശത്തിന്റെ കരട് (ഡ്രാഫ്റ്റ്)
- പ്രൊപ്പോസൽ മീറ്റിംഗ് കുറിപ്പുകളുടെ കരട് തയ്യാറാക്കൽ